ബി എം എസ് ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ സമാപിച്ചു.
തൊഴിലാളി സ്നേഹം നടിച്ച് ഭരണത്തിലേറിയ പിണറായി സർക്കാർ തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബി എം എസ് ദേശീയ സമിതിയംഗം കെ. കെ വിജയകുമാർ . ബി എം എസ് ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എസ് ആർ ടി സി യിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാതെ ദ്രോഹിക്കുകയാണ്. കെ എസ് ആർ ടി സിയെ തകർക്കാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമായാണ് സ്വിഫ്റ്റ് ബസ് സർവ്വീസ് ആരംഭിച്ചത്. തൊഴിലാളി പ്രേമം നടിച്ച് ഭരണത്തിലേറിയ സർക്കാർ തൊഴിലാളികളെ ദ്രോഹിക്കുകയാണന്നും കെ. കെ. വിജയകുമാർ പറഞ്ഞു. ബി എം എസ് ജില്ലാ സമ്മേളനം രണ്ട് ദിവസങ്ങളായാണ് കട്ടപ്പനയിൽ നടന്നത്.
കട്ടപ്പന ടൗൺഹാളിൽ നടന്ന സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് ജി മഹേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി അജിത്ത് , സംഘടനാ സെക്രട്ടറി കെ മഹേഷ് സംസ്ഥാന വൈസ് പ്രസിഡന്റ് എം പി ചന്ദ്രശേഖരൻ സംസ്ഥാന സെക്രട്ടറിമാരായ സി ജി ഗോപകുമാർ , സിബി വർഗ്ഗീസ് , രാഷ്ടീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് എം ടി ഷിബു ,ജില്ലാ ഭാരവാഹികളായ എൻ ബി ശശിധരൻ വി എൻ രവീന്ദ്രൻ , ബി വിജയൻ പി. ഭൂവനേന്ദ്രൻ , കെ എം സിജു, കെ സി സീനീഷ് കുമാർ , സി വി രാജേഷ്, പി മോഹനൻ , സി ഡേവിഡ് , എം പി റെജി കുമാർ എന്നിവർ പങ്കെടുത്തു.