ഏലക്ക മോഷണം.ഉടുമ്പൻചോല സ്വദേശിനി അറസ്റ്റിൽ
വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച് മറ്റൊരു കടയിൽ വിറ്റ സ്ത്രീ അറസ്റ്റിൽ. ഉടുമ്പഞ്ചോല മണതോട് സ്വദേശി റാണിയാണ് അറസ്റ്റിലായത് .കഴിഞ്ഞ ദിവസം നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ റോയൽ സ്‌പൈസസിൽ ആണ് മോഷണം നടന്നത്.സ്ഥാപന ഉടമ കടയുടെ ഷട്ടർ പകുതി താഴ്ത്തിയ ശേഷം പള്ളിയിൽ പോയിരുന്നു. ഈ സമയമാണ് ഇവർ മോഷണം നടത്തിയത് .
കടയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 18 അര കിലോ ഏലക്ക എടുത്ത ഇവർ തൊട്ടടുത്തുള്ള മറ്റൊരു കടയിൽ 27,000 രൂപയ്ക് വിറ്റു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നെടുംകണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്