കോൺഗ്രസിൽ നിന്ന് കൂറുമാറി ഇടതു പാളയത്തിലെത്തിയ ഇടുക്കി മൂന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും അയോഗ്യരായി

Oct 13, 2023 - 15:26
 0
കോൺഗ്രസിൽ നിന്ന് കൂറുമാറി ഇടതു പാളയത്തിലെത്തിയ ഇടുക്കി  മൂന്നാർ  പഞ്ചായത്ത് മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും അയോഗ്യരായി
This is the title of the web page

കോൺഗ്രസിൽ നിന്ന് കൂറുമാറി ഇടതു പാളയത്തിലെത്തിയ ഇടുക്കി മൂന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും അയോഗ്യരായി. മുൻ പ്രസിഡന്റ് പ്രവീണ രവികുമാർ, മുൻ വൈസ് പ്രസിഡന്റ് എം രാജേന്ദ്രൻ എന്നിവരെയാണ് അയോഗ്യരാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.കോൺഗ്രസ് പഞ്ചായത്ത് അംഗം മാർഷ് പിറ്ററാണ് കുറുമാറ്റത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തിൽ മുൻ പ്രസിഡന്റ് പ്രവീണ രവികുമാർ, മുൻ വൈസ് പ്രസിഡന്റ് എം രാജേന്ദ്രൻ എന്നിവരെ അയോഗ്യരാക്കി കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതോടെ 21 അംഗ ഭരണസമിതിയിൽ എൽ ഡി എഫിന് 8 അംഗങ്ങളുടെ പിന്തുണയെ ലഭിക്കൂ. നിലവിൽ കോൺഗ്രസിനാണ് ഭൂരിപക്ഷമെങ്കിലും എൽ ഡി എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.മുൻ പ്രസിഡൻ്റ് പ്രവീണ രവികുമാർ രാജിവച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വിജയിക്കാനായില്ല. ഒരു കോൺഗ്രസ്‌ അംഗത്തിന്റെ വോട്ട് അസാധു ആയതിനെ തുടർന്ന് മത്സരം നറുക്കെടുപ്പിലേക്ക് നീണ്ടു. നറുക്കെടുപ്പിൽ വിജയിച്ച എൽ ഡി എഫ് അംഗം പ്രസിഡന്റായി. ഇതോടെയാണ് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഇടതു പക്ഷത്തിന് ഭരണം ലഭിച്ചത്. പിന്നീട് വൈസ് പ്രസിഡന്റ് ആയിരുന്ന രാജേന്ദ്രനെ കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കി. തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം ബാലചന്ദ്രൻ വിജയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

  21 അംഗ ഭരണസമിതിയിൽ നിലവിൽ കോൺഗ്രസിന് 11 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. നാലു മാസത്തിനു ശേഷം പ്രസിഡന്റിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow