പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.വി. ​ഗം​ഗാധരൻ (80) അന്തരിച്ചു.

Oct 13, 2023 - 09:48
 0
പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.വി. ​ഗം​ഗാധരൻ (80) അന്തരിച്ചു.
This is the title of the web page

പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.വി. ​ഗം​ഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവൻ സമയ ഡയരക്ടറായിരുന്നു. 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു.മലയാള സിനിമാ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് നേതൃത്വം നൽകി. ഒരു വടക്കന്‍ വീര​ഗാഥ, കാറ്റത്തെ കിളിക്കൂട്, തൂവല്‍ കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്‍റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ നിര്‍മ്മിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വടക്കൻ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവി​​​െൻറ അമ്മ, നോട്ട് ബുക്ക് എന്നീ സിനിമകൾ സംസ്ഥാന പുരസ്കാരങ്ങൾ നേടി. കാണാക്കിനാവ്, ശാന്തം എന്നീ സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ഹരിഹരൻ സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ. കെ.എസ്.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തി. നിലവിൽ എ.ഐ.സി.സി അം​ഗമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെ.ടി.സി ​ഗ്രൂപ്പ് ഓഫ് കമ്പനീസി​െൻറ സ്ഥാപകൻ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ മൂത്ത സഹോദരനാണ്. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബി​െൻറ സാരഥികളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവർ മക്കളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow