ഭൂപതിവ് ഭേദഗതി: ചട്ടങ്ങളിൽ ജനങ്ങളെ വലയ്ക്കില്ലെന്ന് മന്ത്രി കെ രാജൻ

Oct 13, 2023 - 08:31
 0
ഭൂപതിവ് ഭേദഗതി: ചട്ടങ്ങളിൽ ജനങ്ങളെ വലയ്ക്കില്ലെന്ന് മന്ത്രി കെ രാജൻ
This is the title of the web page

വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിക്കാനും പതിച്ചു കൊടുത്ത ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കാൻ അനുവാദം നൽകാനും സർക്കാരിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ മാത്രമാണ് കേരള ഭൂപതിവു (ഭേദഗതി) നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ഇതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിക്കാൻ ചട്ടം രൂപീകരിക്കുന്നത് കൂടിയാലോചനയിലൂടെയാകും. സാധാരണ ജനങ്ങൾക്ക് ഭാരവും ബാധ്യതയും ഉണ്ടാകാത്ത രീതിയിൽ ചട്ടം ഉണ്ടാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഈ ചട്ടത്തിൽ ഭീമമായ ഫീസ്നിഷ്കർഷിക്കുമെന്ന പ്രചാരണം തള്ളിക്കണമെന്നു മന്ത്രി അഭ്യർഥിച്ചു.വിപുലമായ ചർച്ചകൾക്കു ശേഷമാണു ഭേദഗതി തയാറാക്കിയത്. നിയമം ഭേദഗതി ചെയ്യാതെ ചട്ടം ഭേദഗതി ചെയ്യാനാകില്ല. 1960 ലെ നിയമത്തിൽ പട്ടയ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിച്ചു നൽകാൻ വ്യവസ്ഥയില്ല.നിയമംഅധികാരപ്പെടുത്താത്ത കാര്യത്തിന് ചട്ടഭേദഗതി സാധ്യമല്ല. ഇതര ആവശ്യങ്ങൾക്കും ഭൂമി പതിച്ചു നൽകാമെന്ന് ചട്ടത്തിൽ മുൻകാല പ്രാബല്യത്തോടെ ഭേദഗതി വരുത്തിയാൽ ഇനി വിതരണം ചെയ്യുന്ന പട്ടയങ്ങൾക്കു മാത്രമാകും ബാധകം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൃഷിക്കും ഗൃഹനിർമാണത്തിനുമായി പട്ടയം ലഭിച്ച ഭൂമിയിൽ കടകളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളുംനിർമിച്ചതു മൂലമുള്ള ലംഘനങ്ങൾ ക്രമീകരിക്കാൻ നിയമനിർഗൃഹനിർമാണമാണം അനിവാര്യമാണ്. കൃഷിക്കും ഗൃഹനിർമാണത്തിനും ഭൂമി പതിച്ചു നൽകാനാണ് 1964 ലെ ചട്ടത്തിൽ വ്യവസ്ഥ. ഇത്തരം ഭൂമിയിലെ ആശുപത്രികൾ, വിദ്യാഭ്യാസ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ നിർമാണങ്ങളെ സർക്കാരുകൾ ഒരുകാലത്തും നിരോധിച്ചിട്ടില്ല. പാരിസ്ഥിതിക ദുർബലപ്രദേശങ്ങളിൽ വൻകിട റിസോർട്ടുകളും കെട്ടിടങ്ങളും നിർമിക്കുന്ന സാഹചര്യമുണ്ടായപ്പോൾ, ഭൂമി ദുർവിനിയോഗം ചെയ്യുന്നു എന്ന പരാതിയുമായി പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2010 ജനുവരി 21ന് ഹൈക്കോടതി പുറപ്പെടുവിച്ചവിധിയിലാണ് മൂന്നാർ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യു വകുപ്പിന്റെ അനുമതിരേഖ (എൻഒസി) നിർബന്ധമാക്കിയത്. മറ്റൊരു ഹർജിയിൽഈ നിയന്ത്രണങ്ങൾ സംസ്ഥാനത്തിനാകെ ബാധകമാക്കി. ഈ കോടതിവിധി മുതൽ 2016 വരെ ഇടുക്കി ജില്ലയിൽ പട്ടയഭൂമിയിൽ ഗൃഹനിർമാണത്തിനു പോലും എൻഒസി ലഭികാത്ത സാഹചര്യമുണ്ടായി. 

ഇത്തരം അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാനാണ് സബ് കലക്ടറെ ചുമതലപ്പെടുത്തി 2016 ലെ സർക്കുലർ. മൂന്നാർ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് എൻഒസി ആവശ്യപ്പെട്ടു ലഭിച്ച അപേക്ഷകൾ തീർപ്പാക്കാനുള്ള മാനദണ്ഡങ്ങൾ മാത്രമാണ് ഈ സർക്കുലറിലുള്ളത്. ഇതാണ് നിർമാണനിരോധനം എന്ന് ചില കേന്ദ്രങ്ങൾ വ്യാഖ്യാനിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow