ഇടുക്കിയിൽ എത് നിക് വില്ലേജ് പദ്ധതിയുമായി ടൂറിസം വകുപ്പ്

Oct 13, 2023 - 07:57
 0
ഇടുക്കിയിൽ എത് നിക് വില്ലേജ് പദ്ധതിയുമായി ടൂറിസം വകുപ്പ്
This is the title of the web page

കേരളത്തിന്റെ ഗോത്ര സംസ്കാര വൈവിധ്യത്തെയും പൈതൃകത്തെയും ആഗോളതലത്തിൽ പരിചയപ്പെടുത്തുന്ന പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ് . എത് നിക് വില്ലേജ് എന്ന പേരിൽ ഉത്തരവാദിത്ത ടൂറിസം മിഷനും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ വിവിധ ഗോത്ര വിഭാഗങ്ങളുടെ തനത് ജീവിതശൈലി, കലാരൂപങ്ങൾ, കരകൗശല നിർമ്മാണം | ഭക്ഷണവൈവിധ്യം തുടങ്ങിയവ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന ഗോത്ര ഗ്രാമം നിർമ്മിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഗോത്ര വിഭാഗക്കാരുടെ വാസസ്ഥലങ്ങളെയോ ആവാസവ്യവസ്ഥയെയോ പദ്ധതി ബാധിക്കില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഇടുക്കി ഡിടിപിസിയുടെ രണ്ട് ഏക്കർ ഭൂമിയെ എത് നിക് വില്ലേജ് ആക്കിമാറ്റും. വിവിധ ഗോത്ര വർഗ്ഗ സമൂഹങ്ങളുടെ തനത് കലയും സംസ്കാരവും ഒരുമിച്ച് ഒരേ സ്ഥലത്ത് വിനോദസഞ്ചാരികൾക്കായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആദ്യഘട്ടപ്രവർത്തനങ്ങൾക്കായി സർക്കാർ 1,27,60,346 രൂപയുടെ ഭരണാധി നൽകിയിട്ടുണ്ട്.

ടൂറിസം ആക്ടിവിറ്റീസ്, അക്കോമഡേഷൻ സോൺ എന്നിങ്ങനെ രണ്ട് വിഭാഗമായാണ് വില്ലേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഗോത്ര വിഭാഗക്കാരുടെ വീടുകളുടെ മാതൃകയിലുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ താമസസൗകര്യം വില്ലേജുകളുടെ പ്രത്യേകതയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow