കട്ടപ്പനയിലെ വെക്ടർ കൺട്രോൾ ഫീൽഡ് സ്റ്റേഷൻ മാറ്റുന്നതിനെതിരെ ബി ജെ പി യുടെ നേതൃത്വത്തിൽ നഗരസഭ കാര്യലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Oct 12, 2023 - 16:29
 0
കട്ടപ്പനയിലെ വെക്ടർ കൺട്രോൾ ഫീൽഡ് സ്റ്റേഷൻ മാറ്റുന്നതിനെതിരെ ബി ജെ പി യുടെ നേതൃത്വത്തിൽ നഗരസഭ കാര്യലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി
This is the title of the web page

കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗൺഹാളിൽ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ ഫീൽഡ് സ്റ്റേഷൻ മാർക്കറ്റിനുള്ളിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേയ്ക്കാണ് മാറ്റി പ്രവർത്തനം ആരംഭിക്കുന്നത്. ഇതിനെതിരെയാണ് ബി ജെ പി നഗരസഭാ കാര്യാലയ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വെക്ടർ കൺട്രോൾ യൂണിറ്റിലെ ജീവനക്കാരുടെ അതൃപ്തി പരിഗണിക്കാതെയാണ് നഗരസഭാ ഭരണ സമിതി ഓഫീസ് മാറ്റി സ്ഥാപിക്കുവാൻ കത്ത് നൽകിയത് എന്ന് ആരോപിച്ചായിരുന്നു സമരം. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ധർണ്ണ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത കെട്ടിടത്തിലേയ്ക്ക് ഓഫീസ് മാറ്റുവാനുള്ള നീക്കം അപലപനീയമാണെന്നും, ഇത്തരം നടപടികൾ ഫീൽഡ് സ്റ്റേഷൻ കട്ടപ്പനയിൽ നിന്ന് ജില്ലാ ആസ്ഥാനത്തേയ്ക്ക് മാറ്റാൻ ഇടയാക്കുമെന്നും ബി ജെ പി നേതാക്കൾ ആരോപിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി എൻ പ്രസാദ് ,കൗൺസിലർമാരായ തങ്കച്ചൻ പുരയിടം രജിത രമേഷ് , ബിജെപി സംസ്ഥാന കൗൺസിലിൽ സി കെ ശശി, നേതാക്കളായകെ എൻ പ്രകാശ്, പി ആർ രാജേന്ദ്രൻ , എസ് സുരേഷ്, ജോസ് വേഴപ്പറമ്പിൽ , ടി സി ദേവസ്യ, എം എൻ മോഹൻദാസ് തുടങ്ങിയ നേതാക്കൾ പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു.

 വെക്ടർ കൺട്രോൾ ഫീൽഡ് സ്റ്റേഷൻ ടൗൺഹാളിൽ നിന്ന് മാറ്റരുതെന്ന ആവശ്യം നഗരസഭാ അധ്യക്ഷയെ നേരിൽ കണ്ട് അറിയിച്ച ശേഷമാണ് നേതാക്കൾ മടങ്ങിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow