മൂന്നാറില്‍ 57 അനധികൃത നിര്‍മ്മാണങ്ങളെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്
ഇടുക്കിയിലെ മൂന്നാര്‍,ചിന്നക്കനാല്‍,മേഖലയിലെ അനധികൃത നിര്‍മാണത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആണ് ഹൈകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചത്. മൂന്നാര്‍, ദേവികുളം, കെ ഡി എച്ച്, പള്ളിവാസല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തമ്പാറ വില്ലേജുകളിലായി 57 അനധികൃത നിര്‍മ്മാണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മുപ്പത്തിയാറ് നിര്‍മ്മാണങ്ങള്‍ പട്ടയ ഭൂമിയിലും .
12 നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയും നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലയിലെ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഭൂപതിവ് ഭേദഗതിയിലൂടെ കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്നുമാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്.
അനധികൃത നിര്‍മ്മാണത്തിന്റെ പട്ടികയില്‍ ശാന്തമ്പാറയിലേയും, ബൈസണ്‍വാലി ഇരുപതേക്കറിലേയും സി പി ഐ എം പാര്‍ട്ടി ഓഫീസുകളും ഉണ്ട് . ശാന്തമ്പാറയില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുതല്‍ മതസമുദായിക സംഘടനകളുടെ കെട്ടിടങ്ങളും വ്യാപാര ഭവനും അടക്കം അനധികൃത നിര്‍മ്മാണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടും.ദൗത്യസംഘം മൂന്നാറിലേയ്‌ക്കെത്തുമ്പോള്‍ നടികള്‍ ബാധിക്കുന്നത് ഏതൊക്കെ മേഖലകളിലെന്ന സൂചന കൂടിയാണ് ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.