കുമളിയിൽ വാഹനാപകടം:ഒരാൾക്ക് ഗുരുതര പരിക്ക്

കുമളിയിൽ പിക്കപ്പ് വാനും കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കുമളി സ്വദേശി ഷെരിക്കിന് ഗുരുതരമായി പരിക്കേറ്റു. കുമളി ഹോളിഡേ ഹോമിനു സമീപത്തു വച്ചായിരുന്നു അപകടം. ഷെരീഖിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാരായ കുമളി സ്വദേശികളായ അനന്തു, ഹരി എന്നിവർക്കും പിക്കപ്പിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മണിമുത്ത്, നന്ദകുമാർ എന്നിവർക്കും പരിക്കുണ്ട്. ഇവർ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാണ് പ്രാധമിക നിഗമണം . കുമളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.