കട്ടപ്പന സെൻ്റ് ജോർജ് ഹൈസ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ് വോളണ്ടിയർമാർ കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന അസ്സീസ്സി സ്നേഹാശ്രമം സന്ദർശിച്ചു
കട്ടപ്പന സെൻ്റ് ജോർജ് ഹൈസ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ് വോളണ്ടിയർമാർ കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന
അസ്സീസ്സി സ്നേഹാശ്രമം സന്ദർശിച്ചു. സ്നേഹ സാന്ത്വനം എന്ന പേരിലാണ് അഗതിമന്ദിരത്തിലെത്താൻ ഒരു ദിവസം മാറ്റിവച്ചത്.
അസ്സീസ്സി സ്നേഹാശ്രമത്തിലെത്തിയ കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.അസ്സിസ്സി സ്നേഹാശ്രമത്തിൽ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് പോയ 180 ഓളം അഗതികളാണ് കഴിയുന്നത്.
സ്കൂൾ പ്രിൻസിപ്പാൾ ബിജുമോൻ ജോസഫ് മുഖ്യ അതിഥിയായിരുന്നു. തുടർന്ന് സ്നേഹാശ്രമത്തിലെ അംഗങ്ങൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു.അന്തേവാസികളുടെ കലാപരിപാടികളും വ്യത്യസ്ഥമായിരുന്നു.അധ്യാപകരായ മാത്തുക്കുട്ടി വർഗീസ്, ആനന്ദ് എ.കോട്ടിരി,ആകാശപ്പറവ ഭാരവാഹികളായ സിസ്റ്റർ ബ്ലസ്സി, സി.ദിവൃ മരിയ,സി.ജിസ് മരിയ,സി.രസ്മി,സി.ഉദയ,സ്കൗട്ട് & ഗൈഡ് യൂണിറ്റ് ലീഡർമാരായ ജോളി ജേക്കബ് ,ബിജു തോമസ്, ഗായത്രി T V, ഹെമിക് ടോം തുടങ്ങിയവർ നേതൃത്വം നൽകി.