വണ്ണപ്പുറം ,വെള്ളിയാമറ്റം പഞ്ചായത്തുകളിലെ വനംവകുപ്പിൻറെ അന്യായ ഇടപെടൽ അവസാനിപ്പിക്കണം- ഡീൻ കുര്യാക്കോസ് എം.പി.

Oct 10, 2023 - 15:10
 0
വണ്ണപ്പുറം ,വെള്ളിയാമറ്റം പഞ്ചായത്തുകളിലെ വനംവകുപ്പിൻറെ അന്യായ ഇടപെടൽ അവസാനിപ്പിക്കണം-
ഡീൻ കുര്യാക്കോസ് എം.പി.
This is the title of the web page

തൊടുപുഴ: വണ്ണപ്പുറം,വെള്ളിയാമറ്റം പഞ്ചായത്തുകളിലെ പട്ടയഭൂമിയിൽ അധിവസിക്കുന്ന കർഷകർക്ക് അവർ നട്ട് വളർത്തിയ മരങ്ങൾ മുറിച്ച് വിൽക്കാൻ തടസ്സം സൃഷ്ടിക്കുകയും  പട്ടയഭൂമിയിൽ തൊഴിലുറപ്പ് ജോലികൾക്ക് അനുവദിക്കാതെയും വിവിധ ഗവൺമെൻറ് ഏജൻസികൾ അനുവദിക്കുന്ന കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് അനുവദിക്കാതെ അന്യായമായി തടയുകയും ചെയ്യുന്ന വനംവകുപ്പിൻറെ നിഷേധനിലപാട് അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജില്ലയിലെ വനഭൂമിയോട് ചേർന്ന് കിടക്കുന്ന പട്ടയഭൂമികളുള്ളതും ജനവാസമുള്ളതുമായ പല പഞ്ചായത്തുകളിലും സമാനമായ സാഹപര്യം നിലവിലുണ്ട്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലാഭരണകൂടത്തിനും ജനപ്രതിനിധികൾക്കും ലഭിക്കുന്നത്. ഈ പ്രദേശത്തെ ജനങ്ങൾക്ക് കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തരമായി ഉന്നതതലയോഗം ഇടുക്കിയിൽ വിളിച്ച് ചേർക്കണമെന്ന് വനം മന്ത്രിയോട് ആവശ്യപ്പെട്ടതായി എം.പി അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് എം.പി വനം മന്ത്രിക്ക് കത്ത് നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow