നെടുങ്കണ്ടത്ത് യുവതിയെ കാട്ടുപന്നി ആക്രമിച്ചു
നെടുങ്കണ്ടം തൂവലിലാണ് കൃഷി പണിക്കിടെ യുവതിയെ കാട്ടുപന്നി ആക്രമിച്ചത്.പാറയ്ക്കല്‍ ഷൈബിയ്ക്കാണ് പരുക്കേറ്റത്.
ഷൈബിയ്ക്ക് നേരെ പാഞ്ഞടുത്ത കാട്ടുപന്നി, ഇടിച്ചിട്ട ശേഷം ഓടി മറയുകയായിരുന്നു. കാലില്‍ പരുക്കേറ്റ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി, പകല്‍ സമയത്ത് പോലും മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിലും റോഡിലുമൊക്കെ പന്നികളുടെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്, ഷൈബിയുടെ അയല്‍വാസിക്കും കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.