കെഎസ്എഫ്ഇ മാതൃകയാകുന്നു : സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളിലെ ലാബുകള്‍ നവീകരിച്ചു

Oct 6, 2023 - 17:33
 0
കെഎസ്എഫ്ഇ മാതൃകയാകുന്നു : സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളിലെ ലാബുകള്‍ നവീകരിച്ചു
This is the title of the web page

സി എസ് ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ) ഫണ്ട് ഉപയോഗിച്ച് കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ , ബയോളജി ലാബുകള്‍ നവീകരിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ ആണ് മാതൃകാ പ്രവര്‍ത്തനത്തിന് പിന്നില്‍ . സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ ഡോ. എസ് കെ സനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സ്‌കൂള്‍ സപ്ലിമെന്റും പരിപാടിയില്‍ പ്രകാശനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് രണ്ട് ലാബുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ ഫില്‍റ്ററും വായനമുറിയും കെ.എസ്.എഫ്.ഇ സജ്ജീകരിച്ചു . കലാ കായിക മേളകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

പരിപാടിയില്‍ പിടിഎ പ്രസിഡന്റ് ജേക്കബ് ജോസ് അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ധന്യ അനില്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മിനി ഐസക്, എച്ച്.എം ശാരദദേവി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജ സി വി, സ്റ്റാഫ് സെക്രട്ടറി ഷീബ സ്‌കറിയ, സീനിയര്‍ അധ്യാപകന്‍ സജിമോന്‍ കെ ജെ, കെ.എസ്.എഫ്.ഇ കട്ടപ്പന റീജിയണല്‍ മാനേജര്‍ അജിത്കുമാര്‍ കെ ഡി, കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow