ഇടുക്കി ഒരു മിടുക്കി : ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാം

Oct 6, 2023 - 17:09
 0
ഇടുക്കി ഒരു മിടുക്കി : ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാം
This is the title of the web page

ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാന്‍ അവസരം . ഇതിനായി 'ഇടുക്കി ഒരു മിടുക്കി' എന്ന പേരില്‍ പദ്ധതി ആസൂത്രണം ചെയ്യുകയാണ് ജില്ലാ ഭരണകൂടം. 'ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും' എന്ന വിഷയത്തില്‍ ഒരു പേജില്‍ കുറയാത്ത വിവരണം തയ്യാറാക്കി അയക്കുകയാണ് വേണ്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൊതുജനം , പ്രവാസി ഇന്ത്യക്കാര്‍ ,കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് ആശയങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങളിലും കാഷ് അവാര്‍ഡും ജില്ലാ ഭരണകൂടം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കും. തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും മുന്‍പില്‍ അവതരിപ്പിക്കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നൈപുണ്യ വികസനം, ടൂറിസം, കൃഷി, വ്യവസായം ,വാണിജ്യം, റോഡും ഗതാഗതവും, പാല്‍, ഇറച്ചി, പൗള്‍ട്രി , വാട്ടര്‍ മാനേജ്മെന്റ്, വനവിഭവങ്ങളും അവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ , സാങ്കേതിക വിദ്യാഭ്യാസം, കായികം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹിക ഉന്നമനം, ദുരന്ത നിവാരണം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, സി. എസ്. ആര്‍. പദ്ധതി പ്രവര്‍ത്തനങ്ങള്‍, കലയും കരകൗശലവും, മാലിന്യ നിര്‍മ്മാര്‍ജനം ,പരിസ്ഥിതി സംരക്ഷണം , പാരമ്പര്യ അറിവ് പ്രയോജനപ്പെടുത്തല്‍ , ഗോത്രകലകളുടെ വികസനവും സംരക്ഷണവും എന്നിവ ലക്ഷ്യമിട്ടുള്ളതാകണം ആശയങ്ങള്‍. എന്‍ട്രികള്‍ youridea234@gmail.com എന്ന ഇ- മെയിലിലേക്കോ , 8592022365 എന്ന വാട്‌സാപ്പ് നമ്പറിലോ , https://docs.google.com/.../1D8qXIFYcPD1-qSqqpDRIpSQ.../edit എന്ന ഗൂഗിള്‍ ഫോം വഴിയോ അയക്കാം. അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 8592022365.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow