ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽ പണം വച്ച് ചീട്ടുകളി നടത്തിവന്നിരുന്ന വൻ സംഘം പിടിയിൽ

Oct 5, 2023 - 07:09
 0
ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളിൽ പണം വച്ച് ചീട്ടുകളി നടത്തിവന്നിരുന്ന വൻ സംഘം പിടിയിൽ
This is the title of the web page

ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പണം വച്ച് ചീട്ടുകളി നടത്തിവരുന്ന സംഘത്തെയാണ് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ്മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസും, ഇടുക്കി ജില്ല ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടിയത് ജില്ലയുടെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന സംഘത്തെ ഇതിനുമുമ്പും പല പ്രാവശ്യം പിടികൂടിയിട്ടുള്ളതാണ്. പോലീസിനെ പേടിച്ച് സംഘം ഓരോ ദിവസവും ഏതെങ്കിലും ഒരു സ്ഥലത്ത് ഒത്തുകൂടിയശേഷമാണ് ചീട്ടുകളിക്കാനുള്ള സ്ഥലം തീരുമാനിക്കുന്നത്. ഈ സംഘത്തെ നിരന്തരം പോലീസ് നിരീക്ഷിച്ചു വന്നതിന്റെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തിൽ നിന്നും കട്ടപ്പന ആനകുത്തി സ്വദേശി സാബു, ഈട്ടിത്തോപ്പ് സ്വദേശി , തൊവരയാർ സ്വദേശി ഷൈജോ, മേരികുളം സ്വദേശി രഘു, കട്ടപ്പന സ്വദേശി അനീഷ്ജോസഫ്, തൊവരയാർ സ്വദേശി ഷിബി, നരിയമ്പാറ സ്വദേശി ദീപു ഗോപി, നെടുങ്കണ്ടം സ്വദേശി  ജോമോൻ ജോസഫ്, കാഞ്ചിയാർ സ്വദേശിഅനുമോൻ, വെള്ളയാംകുടി സ്വദേശി അലക്സ്, രാമക്കൽമേട് സ്വദേശി അബ്ദുൾ റഷീദ്, തൂക്കുപാലം സ്വദേശി അബ്ദുൾ ജലീൽ, കട്ടപ്പന സ്വദേശി  ജയ്മോൻ എന്നിവരെയും ചീട്ടു കളിക്കാൻ ഉപയോഗിച്ച 1,35,000 രൂപാ സഹിതം പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പോലീസിന് എത്തിപ്പെടാൻ കഴിയാത്ത തരത്തിലുള്ള സ്ഥലമാണ് സംഘം ചീട്ടുകളിക്കായി തിരഞ്ഞെടുക്കുന്നത്. പോലീസിന്റെ നീക്കങ്ങൾ അറിയുവാൻ ചീട്ടുകളി കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിൽ എല്ലാം ഈ സംഘം ആളെ നിർത്തുന്നത് കൊണ്ട് ചീട്ടുകളി സംഘത്തെ കണ്ടെത്താൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടാണ്. ഇതിനെല്ലാം അതിജീവിച്ചാണ് അതിസാഹസികമായി വേഷ പ്രച്ഛന്നരായി ചീട്ടുകളി സംഘത്തെ വലയിൽ ആക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ, നെടുങ്കണ്ടം ഇൻസ്പെക്ടർ SHO ജർലിൻ വി. സ്കറിയ, ജയകൃഷ്ണൻ നായർ റ്റി.എസ്, ദിനേശ്, ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ സിയാധുദ്ധീൻ, സതീഷ് ഡി, മഹേഷ് ഈഡൻ കെ., നദീർ മുഹമ്മദ്, ടോം സ്കറിയ, അനൂപ് എംപി, നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ CPO മാരായ ശരത്, രഞ്ജിത്ത്, പ്രീനീത എന്നിവരാണ് ഉണ്ടായിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow