ഇടുക്കിയിൽ സിപിഎം നേതാക്കൾക്കും ബന്ധുക്കൾക്കും വരെ കയ്യേറ്റം ഉണ്ടെന്ന പ്രചരണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കേണ്ടത് റവന്യൂ വകുപ്പ് ;കെ കെ ശിവരാമൻ
ഇടുക്കിയിൽ സിപിഎം നേതാക്കൾക്കും ബന്ധുക്കൾക്കും വരെ കയ്യേറ്റം ഉണ്ടെന്ന പ്രചരണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കേണ്ടത് റവന്യൂ വകുപ്പാണെന്ന് എൽ ഡി എഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ.ആർക്ക് കയ്യേറ്റം ഉണ്ടെങ്കിലും ഒഴിപ്പിക്കണം.കൊട്ടാക്കമ്പൂരിൽ അടക്കം കോൺഗ്രസുകാർക്കും കയ്യേറ്റമുണ്ട്.തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് എം.എം മണിക്ക് എതിരല്ല.സിപിഎം സിപിഐ പാർട്ടികൾ പരസ്പരം പോരാടിക്കുന്നില്ല.എൽഡിഎഫിന്റെ നയം കയ്യേറ്റം ഒഴിപ്പിക്കുക എന്നുള്ളതാണ്.കയ്യേറ്റം കാണിച്ചുകൊടുക്കാൻ മണിയാശാൻ ആവശ്യപ്പെട്ടു. കാണിച്ചു കൊടുക്കാമെന്ന് താൻ പറഞ്ഞു. ആ തർക്കം അവിടെ വച്ച് തീർന്നുവെന്നും കെ.കെ.ശിവരാമൻ തൊടുപുഴയിൽ പറഞ്ഞു.