വണ്ടൻമേട് - കമ്പംമെട്ട് റോഡിൽ ഗതാഗത നിയന്ത്രണം
വണ്ടൻമേട് _ കമ്പംമെട്ട് റോഡിൽ പഴയ കൊച്ചറ ഭാഗത്ത് ഇൻ്റർ ലോക്കിങ് ടൈൽ വിരിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഒക്ടോബർ 5 മുതൽ മൂന്നു ദിവസത്തേക്ക് (വ്യാഴം ,വെള്ളി ,ശനി) വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. കമ്പംമെട്ടിൽ നിന്ന് കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങൾ പുളിയന്മല- കമ്പംമെട്ട് റോഡിലൂടെ പോകേണ്ടതാണ്.
വണ്ടൻമേട്, പുറ്റടി, കുമളി ഭാഗത്തേക്കുള്ള വാഹനങ്ങൾ പുറ്റടി മന്തിപ്പാറ റോഡിലൂടെ പോകണം. ആമയാറിൽ നിന്ന് കമ്പംമെട്ടിന് പോകുന്ന വാഹനങ്ങൾ ചേറ്റുകുഴിയിൽ നിന്നും ഇടത്ത് തിരിഞ്ഞ് നിരപ്പേൽക്കട കൂടി പോകേണ്ടതാണെന്നും അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.