കട്ടപ്പന വിദ്യാഭ്യാസ ജില്ല കായിക മേളയ്ക്ക് തുടക്കമായി
2023 - 24 വർഷത്തെ കട്ടപ്പന വിദ്യാഭ്യാസ ജില്ല കായിക മേള ഒക്ടോബർ മാസം 4, 5, 6, 9 തിയതികളിലായി കാൽവരി മൗണ്ട് , കാൽവരിഹൈസ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് നടത്തുന്നത്.. 2000 ത്തിലധികം കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന കായിക മേളയുടെ ഉദ്ഘാടനം 5-ാം തിയതി 10 മണിക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ നിർവ്വഹിക്കും.
കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ് മുഖ്യപ്രഭാഷണം നടത്തും. കാൽവരി സ്കൂളുകളുടെ മാനേജർ ഫാ. ഫിലിപ്പ് മണ്ണകത്ത് സല്യൂട്ട് സ്വീകരിക്കും. കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സേവ്യർ പി.ജെ അധ്യക്ഷത വഹിക്കുന്ന കായിക മേളയിൽ കട്ടപ്പന സബ് ജില്ല സ്പോർട്സ് കൺവീനർ അജീഷ് അവിരാച്ചൻ , കാമാക്ഷി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റീന സണ്ണി, ചെറിയാൻ കെ സി കട്ടക്കയം, കട്ടപ്പന ബിപിസി കെ.ആർ ഷാജി മോൻ , എച്ച് എം ഫോറം സെക്രട്ടറി ഫ്രാൻസീസ് മാത്യു,ഫാ.ബിനോയി പാലക്കുഴ എന്നിവർ സംസാരിക്കും. 9 ന് കായികമേള സമാപിക്കും.