ഇടുക്കിയിലെ ദൗത്യസംഘം; വിശദീകരണവുമായി എം എം മണി

വി എസ് ഭരണകാലത്തേതുപോലെ ഇടിച്ചു പൊളിക്കല്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് എം എം മണി എംഎല്‍എ. വന്‍കിട കയ്യേറ്റക്കാരുടെ ലിസ്റ്റ് ഉദ്യോഗസ്ഥുടെ കയ്യിലുണ്ട്. അതായിരിക്കും പരിശോധിക്കുക.
ജില്ലയിലെ എല്‍ഡിഎഎഫ് നിലപാടും അതാണ്. വന്‍കിട കയ്യേറ്റങ്ങള്‍ പരിശോധിച്ച് നിയമപരമായി നടപടി സ്വീകരിക്കട്ടെ, അല്ലാതെ ഉദ്യോഗസ്ഥര്‍ വഴിവിട്ട കാര്യങ്ങള്‍ ചെയ്യരുത്. കെ കെ ശിവരാമന്റെ ശുപാർശ വേണ്ട പ്രത്യേക ദൗത്യസംഘം തോന്യവാസം ചെയ്താൽ എതിർക്കും. അച്യുതാനന്ദന്റെ കാലത്തെ നടപടികളിൽ സർക്കാർ ഇപ്പോൾ കേസ് തോറ്റുകൊണ്ടിരിക്കുന്നു.
ഗുണ്ടകളെപ്പോലെ ഇടിച്ചു നിരത്തല്‍ അല്ലല്ലോ ഉദ്യോഗസ്ഥരുടെ പണിയെന്നും മണി. കെ കെ ശിവരാമന്‍ പറയുന്ന വന്‍കിട കയ്യേറ്റങ്ങള്‍ അദ്ദേഹം തന്ന നേരിട്ടു വന്ന് കാണിച്ചു കൊടുക്കണം. അദ്ദേഹത്തിന്റെ കൂടെ സര്‍ക്കാര്‍ അല്ലേ ഭരിക്കുന്നത് എന്നും എം എം മണി ചോദിച്ചു. ഇടുക്കി കളക്ടറുടെ നിലപാടിനോട് വിയോജിപ്പുണ്ടെന്നും എംഎം മണി പറഞ്ഞു.കളക്ടറെ മറ്റാരോ ആണ് നയിക്കുന്നത്. കാന്തല്ലൂരില്‍ 13000 ഏക്കര്‍ വനംവകുപ്പിന് വിട്ടു കൊടുക്കാന്‍ കളക്ടര്‍ക്ക് എന്താണ് അധികാരം.
കളക്ടറാണെന്നോര്‍ത്ത് അവരുടെ അട്ടിപ്പേറാണോ സ്ഥലം, ജനങ്ങളെ സര്‍ക്കാരിന് എതിരെ തിരിച്ചു വിടാനാണ് കളക്ടർ ശ്രമിക്കുന്നതെന്നും എം എം മണി പ്രതികരിച്ചു.