ഇടുക്കി മങ്കുവ പള്ളി വികാരി ബിജെപി യിൽ ചേർന്ന സംഭവം: വിശദീകരണവുമായി ഇടുക്കി രൂപത
പാർട്ടിയിൽ അംഗത്വം എടുത്തത് സഭ നിയമങ്ങൾക്ക് വിരുദ്ധമാണ്.അതിനാലാണ് ഫാദർ കുര്യാക്കോസ് മറ്റത്തിന് എതിരെ നടപടി എടുത്തതെന്ന് മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ ജിൻസ് കാരക്കാട്ടിൽ പറഞ്ഞു. വികാരിയുടെ ചുമതല ഉള്ളയാൾ പാർട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കും.കൂടുതൽ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും.
കമ്മിഷൻ റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമെങ്കിൽ തുടർ നടപടി സ്വീകരിക്കും. അനുഭാവം പ്രകടിപ്പിക്കുകയും അംഗത്വം എടുക്കുന്നതും രണ്ടും രണ്ടാണ്.ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമ്മർദ്ദ ശക്തി ആയി സഭ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.