ദൗത്യ സംഘം: എംപി യുടെ അഭിപ്രായ പ്രകടനം കുരുടന്‍ ആനയെ കണ്ടപോലെ - സിപിഐ എം

Oct 3, 2023 - 16:38
 0
ദൗത്യ സംഘം: എംപി യുടെ അഭിപ്രായ പ്രകടനം കുരുടന്‍ ആനയെ കണ്ടപോലെ - സിപിഐ എം
This is the title of the web page

ചെറുതോണി: മൂന്നാര്‍ ദൗത്യത്തിനായി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ട ദൗത്യസംഘത്തെ കുറിച്ചുള്ള എംപി യുടെ അഭിപ്രായ പ്രകടനം കുരുടന്‍ ആനയെ കണ്ടപോലെയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളെക്കുറിച്ച് ഒരിക്കലും പഠിക്കാന്‍ തയ്യാറാകാത്ത എംപി തുടര്‍ന്നു വരുന്ന അജ്ഞതയുടെ ആവര്‍ത്തനം മാത്രമാണ് പുതിയ പ്രസ്താവനയിലും ഉള്ളത്. ഭൂ സംരക്ഷണ നിയമ (എല്‍സി ആക്ട്) പ്രകാരം മൂന്നാര്‍ മേഖലയില്‍ സ്വീകരിക്കേണ്ട സമീപനങ്ങള്‍ നടപ്പാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ ആണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജില്ലാ കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന ജില്ലാതല സമിതി മാത്രമാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ മറ്റൊരു ഉദ്യോഗസ്ഥ സംഘവും സമിതിയിലില്ല. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തന്നെയാണ് ജില്ലയില്‍ എല്ലായിടത്തുമുള്ള ഭൂ പ്രശ്നങ്ങളില്‍ ഇടപെട്ട് പോരുന്നത്. പട്ടയം കൊടുക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലങ്ങള്‍ കൈവശം വച്ചിട്ടുള്ളവരോ, സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറിയിട്ടുള്ളവരോ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിക്കുന്നതെന്ന് കോടതി ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2010 ലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാറില്‍ 340 കയ്യേറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പരിശോധനയില്‍ 116 എണ്ണം ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അവശേഷിക്കുന്നത് 226 പേരുടെ ലിസ്റ്റാണ്. ഇതില്‍ തന്നെ ഭൂ നിയമ ഭേദഗതി ബില്ല് പാസാകുന്നതിലൂടെ ക്രമവല്‍ക്കരിച്ച് നല്‍കാന്‍ കഴിയുന്ന നിര്‍മ്മാണങ്ങള്‍ ഒഴിവാക്കപ്പെടും. നിലവില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിതിലൂടെ നിര്‍മ്മാണം നിര്‍ത്തിവച്ച് ഒഴിവായി പോയവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അവശേഷിക്കുന്ന ലിസ്റ്റില്‍ സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറിയിട്ടുള്ളവരെ കണ്ടെത്തുന്നതിനാണ് ദൗത്യ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ തന്നെ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് സ്ഥലം കൈവശമുള്ളവരുടെ ഹിയറിംഗ് നടത്തി എല്ലാ പരിശോധനകള്‍ക്കും ശേഷം മാത്രമായിരിക്കും ഏതെങ്കിലും നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അത് സ്വീകരിക്കുകയുള്ളൂ.
വസ്തുതകള്‍ ഇതായിരിക്കെ ഒരു വിഷയത്തിലും സ്ഥിരതയുള്ള അഭിപ്രായം പറയാത്ത എംപി വിവരമില്ലായ്മ വിളിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ആശങ്ക പരത്താനുമാണ് ശ്രമിക്കുന്നത്. ഡീന്‍ കുര്യാക്കോസിന്‍റെ മാതാപിതാക്കള്‍ വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഇടുക്കിയിലെ പൊതുപ്രവര്‍ത്തന രംഗത്ത് മുന്നില്‍ നിന്ന എം.എം. മണിയെ അധിഷേപിക്കാനുള്ള എംപിയുടെ നീക്കം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 16-ാം വയസ്സില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുകയും 18-ാം വയസ്സില്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത എം.എം. മണിയുടെ 74 വര്‍ഷത്തെ ജീവിത സപര്യയുടെ അയലത്ത് പോലും നില്‍ക്കാന്‍ യോഗ്യതയില്ലാത്ത കെ എസ് യു നിലവാരം വിട്ട് മാറാത്ത എംപിയുടെ പ്രസ്താവനയെ പരമ പുച്ഛത്തോടെ തള്ളിക്കളയുന്നതായും സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കസ്തൂരി രംഗന്‍ വിഷയത്തില്‍ അന്തിമ വിജ്ഞാപനം കൊണ്ടുവരുന്നതിനോ ബഫര്‍ സോണ്‍, ഭൂ നിയമ ഭേദഗതി തുടങ്ങിയവയിലൊന്നും ചെറുവിരലനക്കാന്‍ കഴിയാത്ത എം പി വനം വകുപ്പും പരിസ്ഥിതി സംഘടനകളും അരാഷ്ട്രീയ സംഘടനകളുമായി ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകളി ഇടുക്കിയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മണിയാശാനെ അധിഷേപിച്ചവരൊക്കെ തന്നെ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരികയും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. ഡീന്‍ കുര്യാക്കോസിനെ കാത്തിരിക്കുന്നതും അതുതന്നെയാണ്. രാഷ്ട്രീയ പ്രവര്‍ത്തകനായും എംഎല്‍എ ആയും മന്ത്രിയായുമെല്ലാം കേരളത്തിലെ ജനങ്ങളുടെ ആകെ സ്നേഹം ഏറ്റുവാങ്ങി 38000 വോട്ടിന്‍റെ ചരിത്ര ഭൂരിപക്ഷത്തില്‍ രണ്ടാം വട്ടവും നിയമ സഭയിലെത്തിയ മലയോരത്തിന്‍റെ പോരാട്ട നായകനെതിരെയുള്ള അതിരുകടന്ന പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow