കട്ടപ്പനയിൽ ഹോട്ടൽ നേരത്തേ അടച്ചതിനേച്ചൊല്ലി തർക്കം; ജീവനക്കാരൻ്റെ മൂക്ക് കടിച്ച് പറിച്ചു
കട്ടപ്പന പുളിയൻമലയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കനത്ത മഴയേ തുടർന്ന് പളനിയപ്പൻ എന്നയാൾ നടത്തിവന്നിരുന്ന നൈറ്റ് കട പതിവിലും നേരത്തേ അടച്ചിരുന്നു. ഈ സമയം പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജിത്ത്എന്നയാൾ കടയിലെത്തി ഭക്ഷണം ആവശ്യപ്പെടുകയും തുടർന്ന് ജീവനക്കാരേ മർദ്ധിച്ചെന്നുമാണ് പരാതി.മദ്യലഹരിയിലാണ് ഇയാൾ എത്തിയതെന്ന് കടയുടമ പറഞ്ഞു .
വാക്ക് തർക്കത്തിനിടെ കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും തുടർന്ന് ജീവനക്കാരനായ ശിവകുമാറിനെ മർദ്ധിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ അച്ചു, മാണിക്യം എന്നിവരേയും ഇയാൾ ആക്രമിച്ചു. പരിക്കേറ്റ ശിവശങ്കറിനെ കട്ടപ്പന താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.പരാതി നൽകിയതിനെ തുടർന്ന് വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു