ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി കെ കെ ശിവരാമൻ
തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ല. വൻകിടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് താൻ ഉദ്ദേശിച്ചത്. അത് ഭൂരഹിതർക്ക് വിതരണം ചെയ്യണം.അഞ്ചു സെന്റിൽ താഴെ കയറിയവരെ കുടിയിറക്കരുത് എന്നാണ് സർക്കാർ നയം. പാവങ്ങളെ കുടിയിറക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് വൻകിടക്കാരെ സഹായിക്കാൻ ആണെന്ന ധാരണ ഉണ്ടാക്കും .കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില എന്തിന് തെറ്റുന്നുവെന്നും കെ.കെ ശിവരാമന്റെ വിമർശനം. എം.എം മണി മാത്രമല്ല എ.കെ.മണിയും, ഡീൻ കുര്യാക്കോസും എന്തിന് എതിർക്കുന്നു എന്നും കെ. കെ. ശിവരാമൻ പറഞ്ഞു