കുടുംബശ്രീ ഉപ്പുതറയുടെ നേതൃത്വത്തിൽ "തിരികെ സ്കൂളിലേക്ക്" പരിപാടി സംഘടിപ്പിച്ചു
ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളുമായി കുടുംബശ്രീ അംഗങ്ങൾ തിരികെ സ്കൂളിലെത്തി, സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും സംയുക്തമായി ചേർന്ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്ടേഷൻ നടത്തി സ്കൂൾ അങ്കണത്തിൽ അസംബ്ലി കൂടി പ്രതിജ്ഞ എടുത്തതിന് ശേഷം നടന്ന യോഗത്തിൽ കുടുംബശ്രീ ചെയർ പേഴ്സൺ റോസമ്മ ഫ്രാൻസിസ് അദ്ധ്യഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ സാബു വേങ്ങ വേലി, ജയിംസ് തോക്കൊമ്പിൽ , പഞ്ചായത്ത് അസി. സെക്രട്ടറി പി.വി.തോമസ് , ലാലി സെബാസ്റ്റ്യൻ , സജിൻ സ്കറിയ, ബിന്ദു സജീവ് എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് വാളണ്ടിയർന്മാർ പരിപാടികൾക്ക് നേതൃത്വം നൽകി. പത്ത് ക്ലാസ്സുകളിലായി അഞ്ച്, ആറ് വാർഡ്കളിലെ 500 - കുടുംബ ശ്രീ അംഗങ്ങൾ പങ്കെടുത്തു. പന്ത്രണ്ട് അദ്ധ്യാപകർ ക്ലാസ്സുകൾ നയിച്ചു.