കുട്ടിക്കാനം - കുമളി പാതയിൽ വണ്ടിപ്പെരിയാറിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനിലേക്കാണ് മരം വീണത്. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി മരം നീക്കം ചെയ്തെങ്കിൽ മാത്രമേ ഗതാഗതം പുനസ്ഥാപിക്കൂ.