കുമളിയിൽ രാജസ്ഥാൻ യുവതിയെ പീഡിപ്പിച്ച കേസ്; 2 എസ്.എച്ച്.ഒ മാർക്കെതിരെ നടപടിക്ക് ശുപാർശ
കുമളിയിൽ രാജസ്ഥാൻ യുവതിയെ പീഡിപ്പിച്ച കേസിൽ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ 2 എസ്.എച്ച്.ഒ മാർക്കെതിരെ നടപടിക്ക് ശുപാർശ. സംസ്ഥാന പോലീസ് മേധാവിയാണ് ശുപാർശ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഡി.വൈ.എസ്.പി, എസ്. ഐ. എന്നിവർ നേരത്തെ സസ്പെൻഷൻ നേരിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർ കൂടി നടപടി നേരിടുന്നത്.ഉപ്പുതറ എസ്.എച്ച്.ഒ , ഇ.ബാബു, മുല്ലപ്പെരിയാർ എസ്.എച്ച്.ഒ, ടി.ഡി.സുനിൽകുമാർ എന്നിവർക്കെതിരെയാണ് സംസ്ഥാന പോലീസ് മേധാവി നടപടിക്ക് ശുപാർശ ചെയ്തത്. സംഭവത്തിൽ പീരുമേട് ഡി വൈ എസ്.പി, ജെ കുര്യാക്കോസ്, കുമളി എസ്.ഐ പി.ഡി.അനൂപ് മോൻ എന്നിവരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു.