കുഞ്ചിത്തണ്ണി എച്ച് എസില്‍ കായികമേള
കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം. ദേശീയ തലത്തില്‍ 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ കായിക താരം ബേസില്‍ ബിനോയ് കായികമേള ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് സാഗര്‍ സി.സി അധ്യക്ഷത വഹിച്ചു ഉദ്ഘാടനത്തിന് ശേഷം വിവിധ മത്സരങ്ങള്‍ നടന്നു. പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം സംസ്ഥാന ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗംഗ സജീവ്, സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ അഭിനന്ദ് ബാബു എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റിന്റെ അകമ്പടിയോടെയാണ് സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കമായത്.
കുട്ടികളിലെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പിടിഎ വിവിധ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ ഫലമായി കുട്ടികള്‍ മികച്ച പ്രകടനമാണ് മൈതാനത്തില്‍ കാഴ്ചവച്ചത്.
ഉദ്ഘാടന പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മോളി പീറ്റര്‍ സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ രാജ്കൃഷ്ണന്‍ കെ, എസ്.എം.സി ചെയര്‍മാന്‍ കെ.എന്‍ രാജു, എം.പി.റ്റി.എ പ്രസിഡന്റ് ധന്യ ആന്റണി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.