കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റ് കുടുംബസംഗമവും സ്വയംസഹായ സംഘവാർഷികവും നടന്നു
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റ് കുടുംബസംഗമവും സ്വയംസഹായ സംഘവാർഷികവും നടന്നു. കട്ടപ്പന ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് ടോമി കൂത്രപ്പള്ളി ഉത്ഘാടനം ചെയ്തു.
കട്ടപ്പന പേഴുംകവല പെൻഷൻ ഭവനിലാണ് കുടുംബസംഗമവും, സ്വയം സഹായ സംഘത്തിന്റെ വാർഷികവും നടന്നത്.സ്വയം സഹായ സംഘം വാർഷിത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.
കട്ടപ്പന യൂണിറ്റ് പ്രസി. PDതോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ KSSPU ഇടുക്കി ജില്ലാ വൈസ് പ്രസി.ലീലാമ്മ ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലംഗം K. ശശിധരൻ,K.R. രാമചന്ദ്രൻ ,K.P. ദിവാകരൻ,K.V.വിശ്വനാഥൻ, T.K. വാസു, ലിസൺ തോമസ്, കെ.എസ്.രാജൻ, ഉഷാകുമാരി വി.കെ. തുടങ്ങിയവർ സംസാരിച്ചു.