വണ്ടിപ്പെരിയാറിൽ വീണ്ടും മോഷണം. 62 ആം മൈൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തി
വണ്ടിപ്പെരിയാർ മേഖലയിൽ മോഷണം തുടർക്കഥയാകുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും റോഡരുകിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ലക്ഷ്യമിട്ടുമാണ് മോഷണ പരമ്പര തുടരുന്നത്. വണ്ടിപ്പെരിയാർ കറുപ്പ് പാലത്തു നിന്നും സ്കൂട്ടർ മോഷണം. 57 ആം മൈലിൽ നിന്നും ഓട്ടോ റിക്ഷയിലെ ബാറ്ററി മോഷണം എന്നിവയാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്ത മോഷണ കേസുകൾ . ഇതോടൊപ്പമാണ് വണ്ടിപ്പെരിയാർ 62 ആം മൈലിൽ നിന്നും ഇന്നലെ രാത്രി ബൈക്ക് മോഷണം പോയതായി പരാതി ഉയരുന്നത്. 62 ആം മൈൽ സ്വദേശി ബിനു എന്നയാളുടെ KL 13 D 1463 ഹോണ്ടാ യുണിക്കോൺ ബൈക്കാണ് മോഷണം പോയിരിക്കുന്നത്. കഴിഞ്ഞ 6 വർഷക്കാലമായി ദേശീയ പാതയോരത്ത് ഒരേ സ്ഥലത്താണ് ബിനു ബൈക്ക് പാർക്ക് ചെയ്തി രുന്നത്.
രാത്രി 12.30 വരെ ബൈക്ക് ഇവിടെ ഉണ്ടായിരുന്നതായും മോഷണം പോയ ബൈക്കിന് ഇരുവശത്തുമായി മറ്റു 2 ബൈക്കുകൾ നിർത്തിയിട്ടിരുന്നതായും ബിനു പറഞ്ഞു. ഇന്ന് രാവിലെ ജോലിക്കു പോവുന്നതിനായി ബൈക്ക് എടുക്കാൻ ചെന്നപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിയുന്നത്. തുടർന്ന് ബിനു വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രദേശത്തെ CCTV ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നു വരുന്നത്. വണ്ടിപ്പെരിയാർ മേഖല കേന്ദ്രീകരിച്ച് മോഷണ പരമ്പരകൾ തുടർകഥയാവുമ്പോഴും പ്രതികളെ പിടികൂടുവാൻ പോലീസിന് സാധിക്കുന്നില്ലാ എന്ന ആക്ഷേപവും ഉയരുന്നുമുണ്ട്.