യാത്രക്കാരുടെ ശ്രദ്ധയ്ക്ക് :മൂന്നാർ, ഇടുക്കി ഭാഗങ്ങളിലേക്ക് പോകുന്ന വാഹന യാത്രക്കാർ ജാഗ്രത പാലിക്കുക;നേര്യമംഗലത്ത് 4 സ്ഥലത്ത് മണ്ണിടിഞ്ഞു
ജാഗ്രത പാലിക്കുക: നേര്യമംഗലത്ത് 4 സ്ഥലത്ത് മണ്ണിടിഞ്ഞു. മൂന്നാർ, ഇടുക്കി ഭാഗങ്ങളിലേക്ക് പോകുന്ന വാഹന യാത്രക്കാർ ജാഗ്രത പാലിക്കുക. കോതമംഗലം - നേര്യമംഗലം റൂട്ടിൽ വില്ലാഞ്ചിറ മുതൽ നേര്യമംഗലം ടൗണിലേക്കുള്ള ഇറക്കത്തിൽ വലത് ഭാഗത്തും വില്ലാഞ്ചിറയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഇടുക്കി റോഡിലുമായി നാല് സ്ഥലത്താണ് മണ്ണിച്ചിൽ ഉണ്ടായത്. ഭാഗ്യം കൊണ്ട് ആളപായമുണ്ടായില്ല. മണ്ണ് ദേശീയപാതയിലേക്ക് കയറിക്കിടക്കുന്നതിനാൽ വെള്ളച്ചാലും പാതയോരവും മൂടപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴ തുടർന്നാൽ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയാണുള്ളത്.
പ്രദേശത്ത് മുൻകരുതൽ ബോർഡോ വീണ മണ്ണ് നീക്കം ചെയ്യാനോ അധികാരികൾ തയ്യാറായിട്ടില്ല. റോഡിലേക്ക് മണ്ണ് കയറിക്കിടക്കുന്ന പ്രദേശത്ത് വാഹനങ്ങൾ സൈഡ് കൊടുക്കേണ്ടി വന്നാൽ ഉണ്ടായേക്കാവുന്ന അപകട സാധ്യതയും തള്ളിക്കളയാനാകില്ല. എത്രയും പെട്ടെന്ന് മുൻകരുതൽ നടപടി സ്വീകരിച്ച് പാതയോരത്തെ മണ്ണ് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.