ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് ദിനം ആചരിച്ചു.ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു
ഉപ്പുതറ സെന്റ്.ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ എൻഎസ്എസ് ദിനം ആഘോഷിച്ചു.1969 ൽ തുടങ്ങിയ മഹായുവജന പ്രസ്ഥാനമായ നാഷണൽ സർവീസ് 54- മത് വാർഷികമാണ് ആചരിച്ചത്. എൻഎസ്എസ് ദിനത്തോട് അനുബന്ധിച്ച് ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച ഹരിത കർമ്മ സേനയായ ഉപ്പുതറ യൂണിറ്റിനെ എൻഎസ്എസ് വോളണ്ടിയേഴ്സ് ആനുമോദിച്ചു. മാലിന്യ സംസ്കരണ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വീടുകളിലും വിദ്യാലയത്തിലും മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹരിത കർമ്മ സേന പ്രസിഡൻറ് അനിത ബിനു കുട്ടികളോട് സംസാരിച്ചു.
കുട്ടികളുടെ എൻ എസ് എസ് അനുഭവങ്ങളുടെ കൈയെഴുത്ത് മാസിക 'ദ്രുതി ' യുടെ പ്രകാശനവും ചടങ്ങിൽ നടന്നു. തുടർന്ന് വിവിധ കലാപരിപാടികളോടൊപ്പം കേരളത്തിൻറെ തനത് കലയായ തെയ്യം, എൻഎസ്എസ് വളണ്ടിയർ ആയ ബാബുലാൽ സി രാജ് അവതരിപ്പിച്ചു. പരിപാടികൾ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജിമ്മി ജേക്കബ് പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ , സജിൻ സ്കറിയ ജിയന്ന എലിസബത്ത് ജോമോൻ ,ജെന്നിഫർ വർഗീസ് ,അനന്തു കൃഷ്ണൻ , ആനി തെരേസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.