18 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കഞ്ചാവ് കച്ചവടം നടത്തിയിരുന്നത് 13 നായ്ക്കളുടെ സംരക്ഷണയിൽ
കോട്ടയം കുമാരനെല്ലൂരിൽ നിന്നും 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കുമാരനെല്ലൂർ സ്വദേശി റോബിൻ കഞ്ചാവ് കച്ചവടം നടത്തിയത്.13 നായ്ക്കളുടെ സംരക്ഷണയിലാണ് . ഇയാളുടെ വീട്ടിലുള്ളത് വിദേശ ബ്രീഡുകൾ അടക്കം വമ്പൻ നായ്ക്കളാണ്. കഞ്ചാവ് കച്ചവടം സംബന്ധിച്ച് എക്സൈസിന് പല തവണ വിവരം ലഭിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എക്സൈസ് സംഘം എത്തുമ്പോൾ പട്ടികളെ അഴിച്ചുവിടുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് റോബിനെ പിടികൂടിയത്.