ഒ.ടി.പി ലോൺ ആപ്പ് തട്ടിപ്പ് ; തോട്ടം മേഖലയിലും വ്യാപകമാകുന്നു
ഒ.ടി.പി ലോൺ ആപ്പ് തട്ടിപ്പ് പീരുമേട്ടിലെ തോട്ടം മേഖലയിലും വ്യാപകമാകുന്നു.ഇത്തരത്തിൽ പറ്റിക്കപ്പെട്ട നിരവധിപേർ പോലീസിൽ പരാതി നൽകിയിട്ടുണ്ടന്നും പീരുമേട് പോലീസ് പറയുന്നു.
സ്മാർട് ഫോണുകൾ സജീവമായതോടെ തോട്ടം മേഖലയിലെ നിരവധി പേർ ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽപ്പെട്ടന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഫോണിൽ വരുന്ന ഒ.ടി.പി അടക്കമുള്ള വിവരങ്ങൾ പുറത്ത് നിന്ന് അപരിചിതർ ഫോൺ വിളിച്ച് ചോദിച്ചാലും ഷെയർ ചെയ്യരുതെന്നും പോലീസ് പറയുന്നു.
സ്മാർട് ഫോണുകൾ വ്യാപകമായതോടെയാണ് ഇത്തരത്തിലുള്ള ചതിക്കുഴികൾ കൂടുതലായി രൂപപ്പെട്ടിരിക്കുന്നത് അത്യാവശ്യ ഘട്ടങ്ങളിൽ യാതൊരു വിധ നിബന്ധനകളും ഇല്ലാതെ ലോൺ ലഭിക്കും എന്ന വിവരം സോഷ്യൽ മീഡിയായിൽ അടക്കം കണ്ടാണ് ആളുകൾ ഇവരുടെ വലയിൽ വീഴുന്നത്. ഇങ്ങനെ ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നു.പിന്നീട്
ലിങ്കിൽ കയറിയും പുറത്തു നിന്നുള്ള ആളുകൾക്ക് ഒ . ടി. പി നമ്പർ ഷെയർ ചെയ്തുമാണ് ഇത്തരക്കാരുടെ ചതി കുഴിയിൽ വീഴുന്നത് . പീരുമേട് തോട്ടം മേഖലയിൽ ഇത്തരത്തിൽ പണം നഷ്ടമായ നിരവധി കേസുകളാണ് കഴിഞ്ഞ നാളുകളിൽ രജിസ്റ്റർ ചെയ്തതെന്ന് പീരുമേട് സി.ഐ വി.സി. വിഷ്ണു കുമാർ പറഞ്ഞു.
ഇത്തരത്തിൽ കെണിയിൽ പെടുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും പോലീസ് അധികൃതർ പറഞ്ഞു. ആളുകൾ ഇത്തരം കാര്യങ്ങളെ സൂക്ഷ്മതയോടെ കൈ കാര്യം ചെയ്യണമെന്നും നമ്മൾ പറ്റിക്കപ്പെടാതെ ഇരിക്കാനുള്ള സാഹചര്യം നമ്മൾ തന്നെ ഒരുക്കണമെന്നും പോലീസ് അധികൃതർ പറയുന്നു.