വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന രണ്ട് കിലോയോളം കഞ്ചാവുമായി വണ്ടൻ മേട്ടിൽ യുവാവ് അറസ്റ്റിൽ
വിൽപനക്കായി സൂക്ഷിച്ചിരുന്ന 1.980 കിലോഗ്രാം കഞ്ചാവുമായി യുവാവിനേ വണ്ടൻമേട് പോലീസ് പിടികൂടി.വണ്ടൻമേട് ഹേമക്കടവ് പുതുപ്പറമ്പിൽ ഡിജോ ജയിംസ് ആണ് പിടിയിലായത്.ഇന്നലെ രാവിലേ 8.30 ഓടെയാണ് ഹേമക്കടവ് പമ്പ് ഹൗസിന് സമീപമുള്ള ഡിജോയുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.സംസ്ഥാന വ്യാപകമായി ഡി. ഹണ്ട് എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് വിൽപന നടത്തി വരികയായിരുന്നു പിടിയിലായ ഡിജോ. മുമ്പും ഇയാൾ എക്സൈസിൻ്റെ പിടിയിലായിട്ടുണ്ട്.കൂടാതെ നിരവധി അടിപിടി കേസുകളിലും പ്രതിയാണ് .കട്ടപ്പന DySP വി.എ.നിഷാദ് മോൻ്റെ നിർദ്ദേശാനുസരണം വണ്ടൻമേട് IPഅരുൺ നാരായണൻ്റെ നേതൃത്വത്തിലുള്ള ടീമാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നെടുംകണ്ടം തഹസീൽദാർ ജോസ് AV യുടെ സാന്നിധ്യത്തിൽ തൊണ്ടിമുതൽ തൂക്കി തിട്ടപ്പെടുത്തി.
വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ നെടുംങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.15000 രൂപക്ക് തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങിയതായാണ് ഇയാൾ പറയുന്നത്.പരിശോധനയുടെ ഭാഗമായി കൂടുതൽ പേർ കുടുങ്ങാനാണ് സാധ്യത.
വണ്ടൻമേട് SIമാരായ മഹേഷ് PV ,സജി തോമസ്, ASI മാരായ റജിമോൻ KT, ഷൈല കുമാരി,Scpo ജയൻ N, CPo റാൾസ് സെബാസ്ത്യൻ, പ്രശാന്ത് Kമാത്യു, രേവതിAR തുടങ്ങിയവരാണ് പരിശോധനയിൽ പങ്കെടുത്തത്.