അങ്കമാലി- എരുമേലി-ശബരി പുതിയ റെയിൽവേ ലൈൻ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഉടൻ അംഗീകാരം നൽകണം - ഡീൻ കുര്യാക്കോസ് എം.പി

Sep 23, 2023 - 19:49
 0
അങ്കമാലി- എരുമേലി-ശബരി പുതിയ റെയിൽവേ ലൈൻ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഉടൻ അംഗീകാരം നൽകണം - 
ഡീൻ കുര്യാക്കോസ് എം.പി
This is the title of the web page

ശബരിമല തീർത്ഥാടകർക്കും വലിയ പ്രയോജനം ലഭിക്കുന്നതും ഒപ്പം സംസ്ഥാനത്തിന് റെയിൽവേയുടെ ഒരു മൂന്നാം ഇടനാഴി തുറക്കുന്നതുമായ അങ്കമാലി-എരുമേലി-ശബരി റെയിൽവേ ലൈൻ പദ്ധതി പുനരാരംഭിക്കുന്നതിനും കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് പുതുക്കി റെയിൽവേയ്ക്ക് സമർപ്പിച്ച 3810 കോടിയുടെ ഏറ്റവും പുതിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ്മ സിൻഹയെയും നേരിൽ കണ്ട് കത്ത് നൽകി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പമ്പയെ ബന്ധിപ്പിക്കുന്ന ഫീഡർ ലൈൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വേർപെടുത്താനുള്ള മറ്റൊരു നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ അങ്കമാലി-എരുമേലി ശബരി പദ്ധതി മരവിപ്പിക്കാൻ റെയിൽവേ ശ്രമിക്കുന്നതെന്ന് പൊതു സമൂഹത്തിൽ വ്യാപക പ്രചാരണം ശക്തമാണെന്നും ശബരിമല തീർത്ഥാടകർക്ക് ഇത് ഗുണകരമല്ലാമെന്നും എം.പി. പറഞ്ഞു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കുള്ള നിർദിഷ്ട ലൈൻ തീർച്ചയായും അങ്കമാലി-എരുമേലി പാതയ്ക്ക് ബദലായിരിക്കില്ല. കാരണം ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കുള്ള നിർദിഷ്ട ഫീഡർ ലൈൻ, ശബരിമല തീർഥാടകർക്കും നാട്ടുകാർക്കും മാത്രം സേവനം നൽകുന്ന പമ്പയിൽ അവസാനിക്കുന്ന അടഞ്ഞ ഇടനാഴി (cul-de-sac) മാത്രമായിരിക്കുമെന്നും സംസ്ഥാനത്തിന് അത് ഒരു പുതിയ റെയിൽ ഇടനാഴി യായി മാറില്ലായെന്നും എം.പി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പദ്ധതിയുടെ ആദ്യ 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള നടപടികൾ പുരോഗമിച്ച ഘട്ടങ്ങളിൽ എത്തിനിൽക്കുകയാണ്. അതിൽ ഏറ്റെടുക്കേണ്ട ഭൂമി ഇതിനകം തന്നെ അതിർത്തി നിർണയിക്കുകയും സോഷ്യൽ ഇംപാക്ട് അസസ്മെന്റ് പഠനവും (SIAS) പൂർത്തിയാക്കുകയും ചെയ്ത് 25 വർഷം പിന്നിട്ടിട്ടും പദ്ധതി പൂർണമായി പ്രവർത്തനക്ഷമമാകാത്തതിനാൽ, മേൽപ്പറഞ്ഞ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു ക്രയവിക്രയമോ നിർമ്മാണമോ ലോൺ പോലെ ഒരു ഇടപാടും നടത്താൻ കഴിയാതെ സ്ഥലഉടമകൾ വളരെയധികം ബുദ്ധിമുട്ടുകകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ശബരിമല തീർഥാടനത്തിന്റെ ആരംഭപോയിൻറായ എരുമേലി പരമ്പരാഗതമായി ശബരിമല തീർഥാടകർക്ക് നിർബന്ധിത ലക്ഷ്യസ്ഥാനമാണ്. എരുമേലി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം ശബരിമലയിലേക്ക് പോകാനാണ് തീർഥാടകർ ഏറെ ഇഷ്ടപ്പെടുന്നത്. അങ്കമാലി-എരുമേലി പാത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും വാണിജ്യ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുമെന്നും എം.പി. പറഞ്ഞു. ഇടുക്കി ജില്ലയിലെ 50,000-ത്തിലധികം ജനസംഖ്യയുള്ള തൊടുപുഴ എന്ന പട്ടണത്തെ റെയിൽ ഭൂപടത്തിൽ ഉൾപ്പെടുത്താനും ഈ പാത സഹായിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കടക്കാൻ വൻ സാധ്യതയുള്ള കേരളത്തിലെ വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെയും പഴങ്ങളുടെയും ഉൽപ്പാദന കേന്ദ്രം കൂടിയായ ഇടുക്കി ജില്ലയുടെ വികസനത്തിന് ഇത് വലിയ അനുഗ്രഹമായിരിക്കുമെന്നും എം.പി. പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow