യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ
കട്ടപ്പന : യുവതിയുടെ ചിത്രം അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്സിൽ കൂടുതൽ അറസ്റ്റും തെളിവെടുപ്പും തുടരുന്നു. അന്വേഷണം നടത്തിവരുന്ന കേസ്സിൽ 1ഉം 3ഉം പ്രതികളായ കട്ടപ്പന കറുകച്ചേരിൽ പൊന്നച്ചന്റെ മക്കളായ ജെറിൻ, ജെബിൻ എന്നിവരെ അറസ്റ്റ് ചെയ്ത് ഇവരുടെ ഉടമസ്ഥതയിലുള്ള ഗ്യാലക്സി ഗ്യാസ് ഏജൻസിയിൽ പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തിയിരുന്നു.
തുടർന്ന് ഈ കേസ്സിലെ രണ്ടാം പ്രതിയായ കട്ടപ്പന നരിയമ്പാറ സ്വദേശി കണ്ണമ്പള്ളിൽ വീട്ടിൽ ജിയോ ജോർജിനെ(23) പോലിസ് അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ വാങ്ങിയ കട്ടപ്പനയിലുള്ള മൊബൈൽ ഷോപ്പിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
തങ്കമണി പോലിസ് ഇൻസ്‌പെക്ടർ സന്തോഷ്. K.M., PRO. P. P. വിനോദ്, സീനിയർ സിവിൽ പോലിസ് ഓഫിസർ -ജോഷി ജോസഫ്, CPO. രാജേഷ്. P.T.എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഗൂഢാലോചന നടത്തി ഒന്നാം പ്രതിക്ക് വേണ്ടി മൊബൈൽ ഫോൺ വാങ്ങി നൽകി,മോർഫ് ചെയ്ത അശ്ലീലചിത്രം വാട്സ്ആപ് ഗ്രൂപ്പിൽ വോയിസ് മെസേജിനൊപ്പം ഇടുന്നതിന് സഹായിച്ച രണ്ടാം പ്രതി ജിസ് ജോർജിനെ കോടതിയിൽ ഹാജരാക്കും.