കഞ്ചാവ് പൊതിയുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് ശാന്തൻപാറ സ്വദേശി
ശാന്തൻപാറയിൽ കഞ്ചാവ് പൊതിയുമായി യുവാവിനെ പോലീസ് പിടികൂടി. ശാന്തൻപാറ സ്വദേശി പുത്തൻപുരയ്ക്കൽ സജിത്താണ് അറസ്റ്റിലായത്. ചെറു പൊതികളിലാക്കി വില്പന നടത്തുന്നതിനിടെ എസ്റ്റേറ്റ് പൂപ്പാറ ഭാഗത്തുനിന്നുമാണ് ശാന്തൻപാറ പോലീസ് ഇയാളെ പിടികൂടിയത് .
ശാന്തൻപാറ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കേസിൽ ഇയാൾ മുമ്പും പ്രതിയായിട്ടുണ്ട്. പിടിയിലായ സജിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.