സനോയ് കുര്യൻ ചികിത്സ സഹായം കട്ടപ്പന ഡവലപ്മെൻ്റ് ഫോറം കൈമാറി
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇരട്ടയാർ സ്വദേശി സനോയ് കുര്യൻ്റെ ചികിത്സക്കായി കട്ടപ്പന ഡവലപ്മെൻ്റ് ഫോറം സമാഹരിച്ച തുക കൈമാറി.കഴിഞ്ഞ ഒരു ദിവസം കൊണ്ട് വാട്ട്സ്ആപ്പ് കൂട്ടായ്മ വഴി കട്ടപ്പന ഡവലപ്മെൻ്റ് ഫോറം ഒരു ലക്ഷത്തിലധികം രൂപയാണ് സമാഹരിച്ചത്. ഈ തുക ഇന്ന് ( ശനി ) ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ വച്ച് കൈമാറി. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ജിൻസൺ വർക്കി പുളിയൻകുന്നിൽ, ഇരട്ടയാർ പള്ളി വികാരി ഫാദർ ജോസ് കരിവേലിക്കൽ, ജനപ്രതിനിധികൾ, കട്ടപ്പന ഡെവലപ്മെന്റ് ഫോറം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ സംഘടനകളുടെ കൂട്ടായ്മയായ കട്ടപ്പന ഡവലപ്മെൻ്റ് ഫോറം കട്ടപ്പനയുടെ പൊതു വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ്. സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന കെഡിഎഫ് ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നടത്തിയ സനോയ് കുര്യൻ ചികിത്സാ സഹായത്തിന് സുമനസുകൾ നല്ല സഹകരണമാണ് നൽകിയത്.