പുരോഗമന കലാസാഹിത്യ സംഘം ഇടുക്കി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സ്മൃതി പുരസ്കാരം ചിത്രാലയം ശശികുമാറിന്
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയായിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണൻ്റെ സ്മരണയ്ക്കായി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്ന സ്മൃതി പുരസ്കാരത്തിന് ചിത്രാലയം ശശികുമാർ അർഹനായി .നാലാമത് പുരസ്കാരത്തിനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. കലാരംഗത്ത് അൻപതാണ്ട് പിന്നിട്ട ചിത്രാലയം ശശികുമാർ നൃത്തരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത് .നെടുങ്കണ്ടം താന്നിമൂട് സ്വദേശിയായ അദ്ദേഹം നെടുങ്കണ്ടത്ത് ചിലമ്പൊലി സ്കൂൾ ഓഫ് ഡാൻസ് നടത്തിവരുന്നു നൃത്താധ്യാപികയായ ഭാര്യ രത്നമ്മയുടെ പിന്തുണയും സഹകരണവും ആണ് കലാരംഗത്തെ മുന്നേറ്റത്തിന് ഊർജ്ജമായി മാറുന്നത്.പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ പ്രസ്ഥാനം തുടങ്ങി നിരവധി രംഗങ്ങളിൽ ശശികുമാർ പ്രവർത്തിച്ചു വരുന്നു.
5000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഒക്ടോബർ ഒന്നിന് കട്ടപ്പനയിൽ നടക്കുന്ന പു ക സ ജില്ലാ സമ്മേളന വേദിയിൽ വച്ച് സമ്മാനിക്കും സുഗതൻ കരുവാറ്റ ,കെ ജയചന്ദ്രൻ, മോബിൻ മോഹൻ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്