ചരിത്ര സ്മാരകമായ തോട്ടാപ്പുര നാശത്തിന്റെ വക്കിൽ; പ്രതിഷേധം ശക്തമാവുന്നു
ഇരുനൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ലക്ഷ്മീഭായിയുടെ കാലത്താണ് പീരുമേട്ടിൽ തോട്ടാപ്പുര നിര്‍മ്മിച്ചത്. തിരുവിതാംകൂർ രാജഭരണ കാലത്ത് നിർമ്മിച്ച വേനൽ കാല വസതിയായ കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരത്തിന്റെ ഭാഗമായാണിട്ടാണ് തോട്ടാപുര നിർമ്മിച്ചത്. രാജഭരണകാലത്തെ അവശേഷിക്കുന്ന ഏതാനും ചില കാഴ്ചകളിലൊന്നാണ് ഈ ആയുധ പുര. പീരുമേട്ടിലെ പുരാതന ക്ഷേത്ര നിർമാണത്തിനും റോഡ് നിർമാണത്തിനും ആവശ്യമുള്ള വെടിക്കോപ്പുകളും ആയുധങ്ങളും സൂക്ഷിക്കുന്നതിനായിട്ടായിരുന്നു തോട്ടാ പുരയുടെ നിർമാണം .
പ്രത്യേക രീതിയിലാണ് ഈ തോട്ടാപ്പുരയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്. കല്ലും മണ്ണും കുമ്മായവും ചേർത്ത മിശ്രിതമാണ് ഈ ഒരു മുറി കെട്ടിട നിർമ്മാണത്തിനു പയോഗിച്ചത്.കോട്ടയം-കുമളി റോഡിന്റെ പണിക്ക് വേണ്ടിവന്ന വെടിമരുന്നുകളും പണിയായുധങ്ങളും സൂക്ഷിക്കുന്നതിനുകൂടി വേണ്ടിയാണ് ഇതു നിര്‍മ്മിച്ചത്. പാറ പൊട്ടിക്കാനുള്ള തോട്ടകളും വെടിമരുന്നുകളും സൂക്ഷിക്കുന്നതിനായി അന്ന് ജനവാസമില്ലാത്ത കൊടുംകാടാണ് തിരഞ്ഞെടുത്തിരുന്നത്, ഇവിടെ സ്‌ഫോടക വസ്തുക്കളെ ഇടിമിന്നലില്‍ നിന്ന് സംരക്ഷിക്കാന്‍ കാന്തമുപയോഗിച്ചുണ്ടാക്കിയ മിന്നല്‍ രക്ഷാ കവചവും സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഈ പൈതൃക മന്ദിരം ഇന്ന് നാശത്തിന്റെ വക്കിലാണ്.ഇതിൽ പടർന്നു കയറിയ ആൽ മരങ്ങളുടെ വേരിന്റെ ബലത്തിലാണ് ഇതിന്നും തകരാതെ നിൽക്കുന്നത്. എന്നാൽ ആൽമരം ഉണങ്ങിയതോടെയും കാലപ്പഴക്കാം മൂലവും പ്രതികൂല കാലാവസ്ഥയിൽ തോട്ടാപുര കാലഹണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചരിത്രമുറങ്ങുന്ന തോട്ടാ പുരയുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ പീരുമേട് ഗ്രാമ പഞ്ചായത്ത് സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം എസ്.സാബു അറിയിച്ചു.
ചരിത്ര വിദ്യാർത്ഥികൾക്കും വിനോദ യാത്രികർക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണി മന്ദിരം. പീരുമേട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലത്തിലാണിത് സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ രാജഭരണ കാലത്തെ പീരുമേടിന്റെ ചരിത്രസ്മാരകങ്ങളിലൊന്നായ തോട്ടാപ്പുര സംരക്ഷിച്ച് പീരുമേട്ടിൽ എത്തുന്ന വിനോദസഞ്ചാരികൾക്കൂൾപ്പെടെ തോട്ടാപ്പുരയിലേക്കുള്ള സന്ദർശനമൊരുക്കി ചരിത്ര സ്മൃതികൾ പകർന്നു നൽകണമെന്ന ആവശ്യമുയർന്ന തോടെയാണ് തോട്ടാപ്പുരയുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾക്ക് പീരുമേട് ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നത്.