ഇടുക്കി മൂന്നാറിൽ ഏഴു വയസുകാരിയെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി
കഴിഞ്ഞ ദിവസമാണ് വീട്ടില്‍ കയറിയ പ്രതി കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി ബഹളം വെച്ചതിനെ തുടർന്ന് കുട്ടിയുടെ ബന്ധു എത്തിയതോടെ പ്രതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു.
പ്രതി ചെന്നൈയിലെ ചെങ്കൽപെട്ടയിൽ ഉള്ളതായി പോലീസിന് വിവരം ലഭിച്ചു .അവിടെ നടത്തിയ തിരച്ചിലിലാണ് പന്തല്‍ പണിയില്‍ ഏര്‍പ്പെട്ടിരുന്ന പ്രതിയെ പോലീസ് പിടികൂടിയത്. ദേവികുളം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തു. ദേവികുളം സി ഐ ശിവലാലിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ സന്തോഷ് ലാല്‍, പോലീസുകാരായ അനീഷ് കൃഷ്ണ, ബിജുമോന്‍, വേണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.