വളർത്തുനായ വാക്സിനേഷൻ ക്യാമ്പ് ;സെപ്റ്റംബർ 23 മുതൽ 30 വരെ
ഉപ്പുതറ ഗ്രാമപഞ്ചായത്ത്
ഉപ്പുതറ ഗ്രാമപഞ്ചായത്ത് പേവിഷബാധ മുക്ത പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെ വളർത്തു നായകൾക്ക് വാക്സിനേഷൻ നൽകുവാനായി ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെയും മൃഗാശുപത്രികളുടെയും നേതൃത്വത്തിൽ സെപ്റ്റംബർ 23 മുതൽ 30 വരെ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.വളർത്തുന്ന നായകൾക്ക് ലൈസൻസ് നിർബന്ധമാണ് എന്നതിനോടൊപ്പം പൊതുജനാരോഗ്യ താൽപര്യവും മുൻനിർത്തി എല്ലാ അരുമ മൃഗങ്ങളുടെയും ഉടമകൾ മേൽപ്പറഞ്ഞ തീയതികളിൽ തങ്ങളുടെ നായകളെയും പൂച്ചകളെയും വാക്സിനേഷന് വിധേയമാക്കേണ്ടതാണ്.
തീയതി - സ്ഥല വിവരങ്ങൾ:
23/09/2023 ശനി - ഉപ്പുതറ മൃഗാശുപത്രി- വാർഡ് 12,5,6,7
25/09/2023 തിങ്കൾ - കോതപാറ മൃഗാശുപത്രി - വാർഡ് 1,2,3,4,8
കാറ്റാടി കവല- വാർഡ് 15,16,17,18
26/09/2023 ചൊവ്വ- കിഴുകാനം ഫോറസ്റ്റ് ഓഫീസ്- വാർഡ് 2,3
പുതുക്കട- വാർഡ് 13,14,11
28/09/2023 വ്യാഴം - പുളിങ്കട്ട വെറ്ററിനറി സബ്സെൻറർ- വാർഡ് 1,9,18
ആനപ്പള്ളം കമ്മ്യൂണിറ്റി ഹാൾ- വാർഡ് 9,10
29/09/2023 വെള്ളി- പശുപ്പാറ വെറ്ററിനറി സബ്സെൻറർ- വാർഡ് 8,9,17
30/09/2023 ശനി- കോതപാറ മൃഗാശുപത്രി- വാർഡ് 1,2,3,4,8
ഉപ്പുതറ മൃഗാശുപത്രി- വാർഡ് 5,6,7,12
സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ
വാക്സിനേഷൻ ചാർജ്: ഒരു നായക്ക്/പൂച്ചയ്ക്ക്- 45/- രൂപ വീതം
ബന്ധപ്പെടുക: 9447989338, 9947971335, 9744405046