തീക്കോയി, തലനാട് പഞ്ചായത്തുകളിൽ ഉരുൾ പൊട്ടിയത് മൂന്നിടങ്ങളിൽ . വ്യാപക നാശനഷ്ടം .
കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തിയായ മലയോര മേഖലകളിൽ ഉരുൾ പൊട്ടൽ. തലനാട് തീക്കോയി പഞ്ചായത്തുകളിൽ മൂന്നിടത്ത് ഉരുൾപൊട്ടി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ കനത്ത നാശം വിതച്ചു. മഴ മൂന്ന് മണിക്കൂർ നീണ്ടു. തലനാട് വെള്ളാനിയിൽ ഉരുൾ പൊട്ടി. തീക്കോയി പഞ്ചായത്തിലെ ഇഞ്ചിപ്പാറ, ആനി പ്ലാവ് തുടങ്ങിയ സ്ഥലങ്ങളിലും ഉരുൾപൊട്ടി. അപകടം നടന്നത് ജനവാസ മേഖലയിൽ അല്ല എന്നത് ആശ്വാസമായി . തലനാട് റബ്ബർഷീറ്റ് പുര ഒഴുകി പോയി. വ്യാപക കൃഷിനാശവും സംഭവിച്ചു. വാഗമൺ റോഡിൽ കല്ലും മണ്ണും നിറഞ്ഞ് മണിക്കൂറുകളോളം ഗതാഗതം നിലച്ചു. അടുക്കം, ഒറ്റയീട്ടി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.മീനച്ചിലാറിൻ്റെ കൈവഴികളിൽ ജലനിരപ്പ് ഉയർന്നു.
വാഗമൺ ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചലിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. എന്നാൽ ഈ വഴി ഗതാഗതം നിയന്ത്രിച്ചതായി കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.