അയ്യപ്പൻ കോവിൽ പഞ്ചായത്ത് കമ്മിറ്റി യു ഡി എഫ് ബഹിഷ്കരിച്ചു
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ 16.5 ലക്ഷം രൂപ കേന്ദ്രാവിഷ്കൃത ഫണ്ട് നഷ്ടമാക്കിയ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ പിരിച്ചു വിടാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കമ്മറ്റി ബഹിഷ്കരിച്ചു. ജീവനക്കാരി നൽകിയ വിശദീകരണം തൃപ്തികരമല്ലങ്കിലും എ. ഇ , സെക്ഷൻ ക്ലാർക്ക് എന്നിവരോടു കൂടി നോട്ടീസ് നൽകി വിശദീകരണം തേടണമെന്ന പ്രസിഡന്റ് നിലപാടാണ് പ്രതിപക്ഷ ബഹിഷ്കരണത്തിലെത്തിയത്.
ഇതിനു പിന്നാലെ താൽക്കാലിക ജീവനക്കാരിയായ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ പിരിച്ചു വിടാൻ പഞ്ചായത്തു കമ്മറ്റി തീരുമാനിച്ചു. ജീവനക്കാരി നൽകിയ വിശദീകരണം തൃപ്തികരമല്ലങ്കിലും, എ. ഇ , സെക്ഷൻ ക്ലാർക്ക് എന്നിവരോടു കൂടി നോട്ടീസ് നൽകി വിശദീകരണം തേടണമെന്ന് വ്യാഴാഴ്ച ചേർന്ന കമ്മറ്റിയിൽ പ്രസിഡന്റ് നിലപാട് എടുത്തു. ഇത് ജീവനക്കാരിയെ സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷാംഗം വിജയമ്മ ജോസഫ് ആരോപിച്ചു.
ഇതംഗീകരിക്കാൻ ഭരണ പക്ഷം തയ്യാറായില്ല തുടർന്ന് യു. .ഡി. എഫ് അംഗങ്ങൾ കമ്മറ്റി ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് എട്ട് ഭരണകക്ഷി അംഗങ്ങൾ ചേർന്ന് ജീവനക്കാരിയെ പിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു. സി പി എം നേതൃത്വത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി ജീവനക്കാരിയെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു. തിങ്കളാഴ്ച പഞ്ചായത്തിനു മുന്നിൽ സമരവും പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരിയെ
നീക്കുമെന്ന് കഴിഞ്ഞ കമ്മറ്റിയിൽ പ്രസിഡന്റ് നൽകിയ ഉറപ്പ് പാലിക്കാത്തതാണ് യു.ഡി.എഫ്. അംഗങ്ങളെ പ്രകോപിപ്പിച്ചത്. എന്നാൽ ജീവനക്കാരിയെ നീക്കാൻ തീരുമാനിച്ചിരുന്നെന്നും, പ്രതിപക്ഷാം ഗങ്ങളുടെ ഇറങ്ങിപ്പോക്ക് നിർഭാഗ്യ കരമാണെന്നും പ്രസിഡന്റ് ജയ് മോൾ ജോൺസൻ പറഞ്ഞു.കൈപ്പിഴ മൂലം പഞ്ചായത്തിലെ നാലു പദ്ധതികളുടെ18.5 ലക്ഷം രൂപയുടെ .
കേന്ദ്രാവിഷ്കൃത ഫണ്ടാണ് പഞ്ചായത്തിന് നഷ്ടമായത്. ജീവനക്കാരിയുടെ കൈപ്പിഴ മൂലം കമ്പ്യൂട്ടറിൽ നിന്നും ഫണ്ട് ഡിലീറ്റാ കുകയായിരുന്നു. 12-ാം വാർഡിലെ ശിശുവിഹാർ ഒഴിച്ചുള്ളതെല്ലാം കുടിവെള്ള പദ്ധതികളായിരുന്നു. 2022 - 23 വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ട് ടെൻഡർ ചെയ്തെങ്കിലും കഴിഞ്ഞ മാർച്ചിനു മുൻപ് പണി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തോടെ സ്പിൽ ഓവറിലേക്ക് മാറ്റിയപ്പോഴാണ് ഫണ്ട് ഡിലീറ്റായത്.