വാഗമൺ റോഡ് തീക്കോയി മംഗളഗിരി-ഒറ്റയിട്ടി ഭാഗത്ത് മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസം. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നു
വാഗമൺ റോഡ് തീക്കോയി മംഗളഗിരി-ഒറ്റയിട്ടി ഭാഗത്ത് മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസം. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നു.നിലവിൽ ആളപായം ഇല്ല.
നാട്ടുകാരും ഫയർ യൂണിറ്റും ഗതാഗത തടസ്സം മാറ്റിക്കൊണ്ടിരിക്കുന്നു.തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ തീക്കോയി വില്ലേജിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായാണ് പ്രാഥമിക വിവരം. വെള്ളിക്കുളം സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. .
വാഗമൺ റോഡിൽ നിലവിൽ ഗതാഗതം നിർത്തിവെച്ചു. വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്കും തിരിച്ചമുള്ള ഗതാഗതം ബ്ലോക്ക് ചെയ്തു. തടസ്സം മാറ്റിയ ശേഷമാകും വാഹനഗതാഗതം അനുവദിക്കുക.