ഇടുക്കിയിൽ 17 കാരിയെ ബലാൽസംഗം ചെയ്ത കേസിൽ രണ്ടാനച്ഛന് 43 വർഷം തടവും 39000 രൂപ പിഴയും
പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ രണ്ടാനച്ഛന് 43 വർഷം തടവും 39000 രൂപ പിഴയും.ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത് . വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43 കാരനെ ആണ് ശിക്ഷിച്ചത് . 2018 ലാണ് കേസിനാസ്പദമായ സംഭവം മദ്യപിച്ചു വീട്ടിലെത്തിയ പ്രതി പെൺകുട്ടി തനിച്ചുള്ള സമയം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .
പ്രതിരോധിച്ച കുട്ടിയുടെ ശരീരഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു . കാഞ്ഞാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെയും 15 പ്രമാണങ്ങളും കോടതി മുൻപാകെ ഹാജരാക്കി . പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം എന്നും കോടതി വിധിച്ചു.വിവിധ വകുപ്പുകളിൽ ആകെ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതി എന്നും കോടതി വ്യക്തമാക്കി പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി .