തൊഴിലുറപ്പ് പദ്ധതിയിൽ ഉപ്പുതറ പഞ്ചായത്തിൽ ആദ്യമായി നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച ദമ്പതികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ.ജെ ഉത്ഘാടനം ചെയ്തു
ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച ദമ്പതികളെ ആദരിച്ചു. പഞ്ചായത്തിൽ ആദ്യമായി നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച കാക്കത്തോട് വാർഡിലെ ഇലവനാപ്പാറ റെജി ജോസഫ് - സിജിമോൾ ദമ്പതികളെയാണ് ഉപഹാരങ്ങൾ നല്കി ആദരിച്ചത്. ഒരു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട തൊഴിലുകളാണ് ഇവർ നൂറ് ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ചത്. ഗ്രാമപ പഞ്ചായത്ത് അംഗം സാബു വേങ്ങവേലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് ഉത്ഘാടനം ചെയ്ത യോഗത്തിൽ ഉപ്പുതറ സെന്റ് : മേരീസ് ഫൊറോന വികാരി ഫാ: ഡൊമിനിക്ക് കാഞ്ഞിരത്തിനാൽ മുഖ്യ സന്ദേശം നല്കി. പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് തോമസ്, എ.ഇ സുധീഷ് , ഇ സുദേവ് എന്നിവർ പ്രസംഗിച്ചു.തൊഴിലുറപ്പ് മേറ്റ് രമണി രൂപേഷ് നേതൃത്വം നൽകി. പരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.