കട്ടപ്പന താലൂക്ക് ആശുപത്രിക്കു മുമ്പിൽ ഗതാഗത കുരുക്ക്. ഗതാഗതം പുനസ്ഥാപിച്ചത് പാർക്ക് ചെയ്ത വാഹനം പൊക്കി മാറ്റി
കട്ടപ്പന താലൂക് ആശുപത്രിയുടെ മുൻവശത്ത് ഇരു വശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്ത് മണിക്കൂറുകൾ ഗതാഗത തടസ്സം ഉണ്ടായി.. മലയോര ഹൈവേയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബസ് ഇതുവഴി വഴിതിരിച്ച് വിട്ടതാണ് ഗതാഗത കുരുക്കിന് കാരണമായത്. വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കി ഇടാതിരുന്നതിനാൽ ബസിനു കടന്നു പോകുവാൻ സാധിക്കാതെ വരികയായിരുന്നു. വാഹന ഉടമസ്ഥനെ കണ്ടെത്തുവാൻ സാധിക്കാത്തതിനാൽ ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇറങ്ങി വാഹനം പൊക്കി മാറ്റി ആണ് ഗതാഗതം പുനഃസ്ഥാപിച്ചത്.