ഇടുക്കി അടിമാലിയിൽ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയി; പിന്തുടർന്ന് പിടികൂടിയത് മൂന്ന് ചാക്കുകൾ നിറയെ പുകയില ഉത്പന്നങ്ങൾ:ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ
അടിമാലിയിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ വണ്ടി പിന്തുടർന്ന എക്സൈസ് സംഘം പിടികൂടിയത് വൻ പുകയില ശേഖരം. അടിമാലി ചാറ്റുപാറയിലായിരുന്നു സംഭവം. ഈരാറ്റുപേട്ട സ്വദേശി പണ്ടാരപ്പറമ്പിൽ ഇസ്സ (50) പിടിയിലായി.
വാഹനത്തിൽ നിന്നും മൂന്ന് ചാക്കുകൾ നിറയെ പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. 45 കിലോയോളം തുക്കം വരുന്ന പുകയിലയാണ് ഇയാൾ വില്പനക്കായി എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അടിമാലി നാർക്കോട്ടിക് എൻഫോഴ്സസ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ പരിശോധനക്കായി കൈ കാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും പുകയില ഉത്പന്നങ്ങളും വാഹനവും അടിമാലി പൊലീസിന് കൈമാറി.