അയ്യപ്പൻകോവിൽ ഇടപ്പൂക്കളം മേഖല കാട്ടുപന്നി ഭീതിയിൽ
അയ്യപ്പൻകോവിൽ ഇടപ്പൂക്കളം മേഖല കാട്ടുപന്നി ഭീതിയിൽ.ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കാണ് ഇവ കുടുതലും ഭീഷണിയാകുന്നത്. ഏലം, വാഴ, ചേന , ചെമ്പ്, തുടങ്ങിയ നിരവധി കാർഷിക വിളകളാണ് കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നത് . അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ വിവിധ കാർഷിക മേഖലയിൽ കാട്ടുപന്നിയുടെ അക്രമണം രൂക്ഷമാണ്. പ്രതിരോധിക്കാൻ ഒരു മാർഗ്ഗവും ഇല്ലാത്ത അവസ്ഥയിലാണ് കർഷകർ.
സർക്കാർ മാനദണ്ഡ പ്രകാരം കാട്ടുപന്നികളെ തോക്ക് ഉപയോഗിച്ച് കൊല്ലാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അവയൊന്നും പ്രാബല്യത്തിലെത്തുന്നില്ല.ഇതോടെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. കാട്ടുപന്നികളെ പ്രതിരോധിക്കാൻ ശാശ്വതമായ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.